Tuesday, November 20, 2018

Instances of disciples being filled with the Holy Spirit in Acts of the Apostles

1. On the day of Pentecost

Acts 2:1-4 New Living Translation (NLT)

On the day of Pentecost[a] all the believers were meeting together in one place.2 Suddenly, there was a sound from heaven like the roaring of a mighty windstorm, and it filled the house where they were sitting. 3 Then, what looked like flames or tongues of fire appeared and settled on each of them. 4 And everyone present was filled with the Holy Spirit and began speaking in other languages,[b] as the Holy Spirit gave them this ability.

2. When the disciples were brought before authorities

Acts 4:7-9 New Living Translation (NLT)

7 They brought in the two disciples and demanded, “By what power, or in whose name, have you done this?”

8 Then Peter, filled with the Holy Spirit, said to them, “Rulers and elders of our people,9 are we being questioned today because we’ve done a good deed for a crippled man? Do you want to know how he was healed?10 Let me clearly state to all of you and to all the people of Israel that he was healed by the powerful name of Jesus Christ the Nazarene,[a] the man you crucified but whom God raised from the dead.

    3. When threats and persecution arose

    Acts 4:29-32 New Living Translation (NLT)

    29 And now, O Lord, hear their threats, and give us, your servants, great boldness in preaching your word. 30 Stretch out your hand with healing power; may miraculous signs and wonders be done through the name of your holy servant Jesus.”

    31 After this prayer, the meeting place shook, and they were all filled with the Holy Spirit. Then they preached the word of God with boldness.

    4. After God's disciplining

    Acts 9:17-19 New Living Translation (NLT)

    17 So Ananias went and found Saul. He laid his hands on him and said, “Brother Saul, the Lord Jesus, who appeared to you on the road, has sent me so that you might regain your sight and be filled with the Holy Spirit.” 18 Instantly something like scales fell from Saul’s eyes, and he regained his sight. Then he got up and was baptized. 19 Afterward he ate some food and regained his strength.

    5. For God's judgment on Satan's servants

    Acts 13:8-10 New Living Translation (NLT)

    8 But Elymas, the sorcerer (as his name means in Greek), interfered and urged the governor to pay no attention to what Barnabas and Saul said. He was trying to keep the governor from believing.

    9 Saul, also known as Paul, was filled with the Holy Spirit, and he looked the sorcerer in the eye. 10 Then he said, “You son of the devil, full of every sort of deceit and fraud, and enemy of all that is good! Will you never stop perverting the true ways of the Lord?11 Watch now, for the Lord has laid his hand of punishment upon you, and you will be struck blind. You will not see the sunlight for some time.” Instantly mist and darkness came over the man’s eyes, and he began groping around begging for someone to take his hand and lead him.12 When the governor saw what had happened, he became a believer, for he was astonished at the teaching about the Lord.

    6. When disciples were opposed, rejected and persecuted

    Acts 13:50-52 New Living Translation (NLT)

    50 Then the Jews stirred up the influential religious women and the leaders of the city, and they incited a mob against Paul and Barnabas and ran them out of town. 51 So they shook the dust from their feet as a sign of rejection and went to the town of Iconium. 52 And the believers[a] were filled with joy and with the Holy Spirit.

    അപ്പോസ്തല പ്രവർത്തികളിൽ ശിഷ്യന്മാർ പരിശുദ്ധാത്മാവിനാൽ നിറയെ പെടുന്ന അവസരങ്ങൾ.

    1 പെന്തക്കോസ്തു ദിവസം

    പന്തക്കുസ്‌താദിനം സമാഗതമായപ്പോള്‍ അവരെല്ലാവരും ഒരുമിച്ചുകൂടിയിരിക്കുകയായിരുന്നു.
    കൊടുങ്കാറ്റടിക്കുന്നതുപോലുള്ള ഒരു ശബ്‌ദം പെട്ടെന്ന്‌ ആകാശത്തുനിന്നുണ്ടായി. അത്‌ അവര്‍ സമ്മേളിച്ചിരുന്ന വീടുമുഴുവന്‍ നിറഞ്ഞു.
    അഗ്‌നിജ്വാലകള്‍പോലുള്ള നാവുകള്‍ തങ്ങളോരോരുത്തരുടെയുംമേല്‍ വന്നു നില്‍ക്കുന്നതായി അവര്‍ കണ്ടു.
    അവരെല്ലാവരും പരിശുദ്‌ധാത്‌മാവിനാല്‍ നിറഞ്ഞു. ആത്‌മാവുകൊടുത്ത ഭാഷണവരമനുസരിച്ച്‌ അവര്‍ വിവിധ ഭാഷകളില്‍ സംസാരിക്കാന്‍ തുടങ്ങി.
    അപ്പ. പ്രവര്‍ത്തനങ്ങള്‍ 2 : 1-4

    2. ശിഷ്യന്മാരെ അധികാരികളുടെ മുന്നിൽ കൊണ്ടു വന്നപ്പോൾ

    അപ്പസ്‌തോലന്‍മാരെ അവര്‍ തങ്ങളുടെ മധ്യത്തില്‍ നിര്‍ത്തി ഇങ്ങനെ ചോദിച്ചു: എന്തധികാരത്താലാണ്‌, അഥവാ ആരുടെ നാമത്തിലാണ്‌ നിങ്ങള്‍ ഇതു പ്രവര്‍ത്തിച്ചത്‌?
    അപ്പോള്‍ പരിശുദ്‌ധാത്‌മാവിനാല്‍ നിറഞ്ഞ്‌ പത്രോസ്‌ അവരോടു പറഞ്ഞു:
    ഭരണാധികാരികളേ, ജനപ്രമാണികളേ, ഒരു രോഗിക്കു ഞങ്ങള്‍ ചെയ്‌ത ഒരു സത്‌പ്രവൃത്തിയെക്കുറിച്ചാണ്‌, എന്തു മാര്‍ഗങ്ങളുപയോഗിച്ചു ഞങ്ങള്‍ ആ മനുഷ്യനെ സുഖപ്പെടുത്തിയെന്നതിനെക്കുറിച്ചാണ്‌, ഞങ്ങള്‍ ഇന്നു വിചാരണ ചെയ്യപ്പെടുന്നതെങ്കില്‍,
    അപ്പ. പ്രവര്‍ത്തനങ്ങള്‍ 4 : 7-9

    3. ഭീഷണികളും പീഡനങ്ങളും വന്നപ്പോൾ

    അതിനാല്‍, കര്‍ത്താവേ, അവരുടെ ഭീഷണികളെ അവിടുന്നു ശ്രദ്‌ധിക്കണമേ.
    അവിടുത്തെ പരിശുദ്‌ധദാസ നായ യേശുവിന്‍െറ നാമത്തില്‍ രോഗശാന്തിയും അടയാളങ്ങളും അദ്‌ഭുതങ്ങളും സംഭവിക്കുന്നതിനായി അവിടുത്തെ കൈകള്‍ നീട്ടണമേ. അവിടുത്തെ വചനം പൂര്‍ണധൈ ര്യത്തോടെ പ്രസംഗിക്കാന്‍ ഈ ദാസരെ അനുഗ്രഹിക്കണമേ.
    പ്രാര്‍ഥന കഴിഞ്ഞപ്പോള്‍ അവര്‍ സമ്മേളിച്ചിരുന്ന സ്‌ഥലം കുലുങ്ങി. അവരെല്ലാവരും പരിശുദ്‌ധാത്‌മാവിനാല്‍ പൂരിതരായി ദൈവവചനം ധൈര്യപൂര്‍വം പ്രസംഗിച്ചു.
    അപ്പ. പ്രവര്‍ത്തനങ്ങള്‍ 4 : 29-31

    4. ദൈവത്തിൻറെ ശിക്ഷണത്തിനു ശേഷം

    അനനിയാസ്‌ ചെന്ന്‌ ആ ഭവനത്തില്‍ പ്രവേശിച്ച്‌ അവന്‍െറ മേല്‍ കൈകള്‍വച്ചുകൊണ്ടു പറഞ്ഞു: സഹോദരനായ സാവൂള്‍, മാര്‍ഗമധ്യേ നിനക്കു പ്രത്യക്‌ഷപ്പെട്ട കര്‍ത്താവായ യേശു, നിനക്കു വീണ്ടും കാഴ്‌ച ലഭിക്കുന്നതിനും നീ പരിശുദ്‌ധാത്‌മാവിനാല്‍ നിറയുന്നതിനുംവേണ്ടി എന്നെ അയച്ചിരിക്കുന്നു.
    ഉടന്‍തന്നെ ചെതുമ്പലുപോലെ എന്തോ ഒന്ന്‌ അവന്‍െറ കണ്ണുകളില്‍നിന്ന്‌ അടര്‍ന്നുവീഴുകയും അവനു കാഴ്‌ച തിരിച്ചുകിട്ടുകയും ചെയ്‌തു. അവന്‍ എഴുന്നേറ്റു ജ്‌ഞാനസ്‌നാനം സ്വീകരിച്ചു.
    അനന്തരം, അവന്‍ ഭക്‌ഷണം കഴിച്ചു ശക്‌തിപ്രാപിക്കുകയും ദമാസ്‌ക്കസിലെ ശിഷ്യന്‍മാരോടുകൂടെ കുറെ ദിവസം താമസിക്കുകയും ചെയ്‌തു.
    അധികം താമസിയാതെ, യേശു ദൈവപുത്രനാണെന്ന്‌ അവന്‍ സിനഗോഗുകളില്‍ പ്രഘോഷിക്കാന്‍ തുടങ്ങി.
    അപ്പ. പ്രവര്‍ത്തനങ്ങള്‍ 9 : 17-20

    5. ദൈവത്തിൻറെ ന്യായവിധി സാത്താൻ ദാസന്മാർക്ക് വേണ്ടി പ്രസ്താവിക്കുവാൻ.

    എന്നാല്‍, മാന്ത്രികനായ എലിമാസ്‌ - മാന്ത്രികന്‍ എന്നാണ്‌ ഈ പേരിന്‍െറ അര്‍ഥം - വിശ്വാസത്തില്‍നിന്ന്‌ ഉപസ്‌ഥാനപതിയെ വ്യതിചലിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ട്‌ അവരെ തടഞ്ഞു.
    പൗലോസ്‌ എന്നുകൂടിപേരുണ്ടായിരുന്ന സാവൂളാകട്ടെ, പരിശുദ്‌ധാത്‌മാവിനാല്‍ നിറഞ്ഞ്‌ അവന്‍െറ നേരേ സൂക്‌ഷിച്ചുനോക്കി
    പറഞ്ഞു: സാത്താന്‍െറ സന്താനമേ, സകല നീതിക്കും എതിരായവനേ, ദുഷ്‌ട തയും വഞ്ചനയും നിറഞ്ഞവനേ, ദൈവത്തിന്‍െറ നേര്‍വഴികള്‍ ദുഷിപ്പിക്കുന്നതില്‍ നിന്നു വിരമിക്കയില്ലേ?
    ഇതാ കര്‍ത്താവിന്‍െറ കരം ഇപ്പോള്‍ നിന്‍െറ മേല്‍ പതിക്കും. നീ അന്‌ധനായിത്തീരും; കുറെക്കാലത്തേക്ക്‌ സൂര്യനെ ദര്‍ശിക്കാന്‍ നിനക്കു സാധിക്കുകയില്ല. ഉടന്‍തന്നെ മൂടലും അന്‌ധകാരവും അവനെ ആവരണം ചെയ്‌തു. തന്നെ കൈയ്‌ക്കു പിടിച്ചു നയിക്കാന്‍ അവന്‍ ആളുകളെ അന്വേഷിച്ചു ചുറ്റിത്തിരിഞ്ഞു.
    ഈ സംഭവം കണ്ടപ്പോള്‍ ഉപസ്‌ഥാനപതി കര്‍ത്താവിന്‍െറ പ്രബോധനത്തെക്കുറിച്ച്‌ അദ്‌ഭുതപ്പെടുകയും വിശ്വാസം സ്വീകരിക്കുകയുംചെയ്‌തു.
    അപ്പ. പ്രവര്‍ത്തനങ്ങള്‍ 13 : 8-12

    6. സുവിശേഷം പ്രസ്താവിച്ച വിശ്വാസികളെ തിരസ്കരിക്കുകയും ഉപദ്രവിക്കുകയും ചെയ്തപ്പോൾ

    എന്നാല്‍, യഹൂദന്‍മാര്‍ ബഹുമാന്യരായ ഭക്‌തസ്‌ത്രീകളെയും നഗരത്തിലെ പ്രമാണികളെയും പ്രരിപ്പിച്ച്‌ പൗലോസിനും ബാര്‍ണബാസിനുമെതിരായി പീഡനം ഇളക്കിവിടുകയും അവരെ ആ നാട്ടില്‍നിന്ന്‌ പുറത്താക്കുകയും ചെയ്‌തു.
    അവര്‍ തങ്ങളുടെ പാദങ്ങളിലെ പൊടി അവര്‍ക്കെതിരായി തട്ടിക്കളഞ്ഞിട്ട്‌ ഇക്കോണിയത്തിലേക്കു പോയി.
    ശിഷ്യന്‍മാര്‍ ആ നന്‌ദത്താലും പരിശുദ്‌ധാത്‌മാവിനാലും നിറഞ്ഞവരായി.

    അപ്പ. പ്രവര്‍ത്തനങ്ങള്‍ 13 : 50-52





    No comments:

    Post a Comment